ബ്രഹ്മപുരം പ്രശ്നത്തില്‍ എസ്എസ്എൽസി, +2 പരീക്ഷകൾ മാറ്റില്ല,ബുദ്ധിമുട്ട് ഇല്ലാതിരിക്കാൻ സംവിധാനം ഒരുക്കി'

ബ്രഹ്മപുരം പ്രശ്നത്തില്‍ എസ്എസ്എൽസി, +2 പരീക്ഷകൾ മാറ്റില്ല,ബുദ്ധിമുട്ട് ഇല്ലാതിരിക്കാൻ സംവിധാനം ഒരുക്കി'


തിരുവനന്തപുരം:ബ്രഹ്മപുരം വിഷപ്പുകയുടെ പശ്ചാത്തലത്തില്‍ എസ്എസ്എൽസി, +2 പരീക്ഷകൾ മാറ്റിവക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി.ബുദ്ധിമുട്ട് ഇല്ലാതിരിക്കാൻ സംവിധാനം ഒരുക്കിയിട്ടുണ്ട്.കഴിഞ്ഞ ദിവസം നടന്ന പരീക്ഷകളെ കുറിച്ച് കുട്ടികൾക്ക് പരാതി ഇല്ല.,ചുറ്റുമുള്ള വിദ്യാലയങ്ങൾക്ക് അവധി നൽകിയ സാഹചര്യത്തിൽ ഒന്നുമുതല്‍ ഒന്‍പത് വരെയുള്ള ക്ളാസുകളിലെ പരീക്ഷയുടെ കാര്യത്തില്‍ ഉചിതമായ തീരുമാനം എടുക്കും.ജില്ലാ കളക്ടർ, കോർപറേഷൻ എന്നിവരുമായി ആലോചിച്ചു തീരുമാനിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ബ്രഹ്മപുരത്തെ വിഷപ്പുക ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് ഐ.എം.എ മുന്നറിയിപ്പ് നല്‍കി . ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഇപ്പോള്‍ പ്രവചിക്കാന്‍ സാധ്യമല്ലെങ്കിലും പുകയുടെ തോതും ദൈര്‍ഘ്യവും എത്രത്തോളം കുറയ്ക്കാന്‍ സാധിക്കുന്നുവോ അത്രയും ഭാവി സുരക്ഷിതമാകും. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാനുള്ള  ശാശ്വത നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും ഐ.എം എ ആവശ്യപെട്ടു