കൂടത്തായി കൊലപാതകം; ആറ് കൊലപാതകങ്ങളും ചെയ്തത് ജോളിയാണെന്ന് സമ്മതിച്ചതായി സഹോദരങ്ങളുടെ മൊഴിജോളിയുടെ അഭിഭാഷകന്‍ കോടതിയില്‍ ഹാജരായിരുന്നില്ല.

കൂടത്തായി കൊലപാതകം; ആറ് കൊലപാതകങ്ങളും ചെയ്തത് ജോളിയാണെന്ന് സമ്മതിച്ചതായി സഹോദരങ്ങളുടെ മൊഴി

ജോളിയുടെ അഭിഭാഷകന്‍ കോടതിയില്‍ ഹാജരായിരുന്നില്ല.

കോഴിക്കോട് ; കൂടത്തായി കൊലപാതാക കേസില്‍ ജോളിയുടെ സഹോദരങ്ങളുടെ മൊഴിയെടുത്തു. സഹോദരങ്ങളുടെ മൊഴിയില്‍ കൂടത്തായി കേസിലെ ആറ് കൊലപാതകങ്ങലും ചെയ്തത് ജോളിതന്നെയാണെന്ന് സമ്മതിച്ചുവെന്നാണ്. മൊവി നല്‍കിയത് സഹോദരങ്ങളായ ബാബു ജോസഫ്, ടോമി ജോസഫ് എന്നിവരാണ്. സഹോദരങ്ങള്‍ പ്രൊസിക്യൂഷന് അനുകൂലമായി മൊഴി നല്‍കിയത്് റോയ് വധകേസിന്റെ വിചാരണക്കിടെയാണ്.

എന്‍ഐടിയില്‍ ജോലിക്ക് വേണ്ടി രണ്ടു ലക്ഷം രൂപ പിതാവില്‍ നിന്നും വാങ്ങുകയും ജോലി കിട്ടിയെന്ന് കള്ളം പറയുകയായിരുന്നുവെന്ന് സഹോദരങ്ങള്‍ മൊഴി നല്‍കി. റോയി തോമസിന്റെ സംസ്‌കാര ചടങ്ങുകള്‍ കഴിഞ്ഞ് തിരിച്ചു പോകുമ്പോള്‍ ജോളി ഭദ്രമായി സൂക്ഷികണമെന്നാവശ്യപ്പെട്ട് റോയ് തോമസിന്റെ പിതാവ് ടോം തോമസിന്റെ പേരിലുള്ള ഒസ്യത്ത് ഏല്‍പിച്ചിരുന്നുവെന്നും അത് വ്യാജമായിരുന്നുവെന്നും ബാബു ജോസഫ് പറഞ്ഞു. എന്നാല്‍ കേസിലെ രണ്ടാം പ്രതിയായ അഭിഭാഷകന്‍ പറഞ്ഞത് ഇരുവരും സ്വത്തിന് വേണ്ടി മൊഴി മാറ്റി പറയുന്നതാണെന്നാണ്. അതേ സമയം അഭിഭാഷകന്റെ വാദം ജോളിയുടെ സഹോദരന്‍മാര്‍ തള്ളി.