തലശ്ശേരി : തലശ്ശേരി പുതിയ ബസ്റ്റാൻഡ് പരിസരത്ത് നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തുകയായിരുന്ന മഹേന്ദ്ര എന്ന അന്യ സംസ്ഥാനക്കാരനെ 400 ഓളം നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ പാക്കറ്റുകൾ സഹിതം നഗരസഭ ആരോഗ്യവിഭാഗം പിടികൂടി പിഴ ചുമത്തി. ഹെൽത്ത് സൂപ്പർവൈസർ പ്രമോദ് കെ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അനിൽകുമാർ എന്നിവർ റയിഡിന് നേതൃത്വം നൽകി.