കണ്ണൂരിലെ ലോറി ഡ്രൈവറുടെ കൊലപപാതകം; കാഞ്ഞങ്ങാട്, കുറ്റ്യാടി സ്വദേശികൾ അറസ്റ്റിൽ

കണ്ണൂരിലെ ലോറി ഡ്രൈവറുടെ കൊലപപാതകം; കാഞ്ഞങ്ങാട്, കുറ്റ്യാടി സ്വദേശികൾ അറസ്റ്റിൽ



കണ്ണൂരിലെ ലോറി ഡ്രൈവറുടെ കൊലപപാതകത്തില്‍ രണ്ട് പ്രതികളെ കണ്ണൂര്‍ ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട് വേറ്റുമ്മല്‍ സ്വദേശി കെ ഷബീര്‍, കുറ്റ്യാടി സ്വദേശി പി അല്‍ത്താഫ് എന്നിവരാണ് അറസ്റ്റിലായത്. മോഷണം ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് പ്രതികള്‍ മൊഴി നല്‍കി.

കണ്ണൂര്‍ ഹെഡ് പോസ്റ്റോഫീസിന് സമീപം ലോറി ഡ്രൈവര്‍ കുത്തേറ്റു മരിച്ചു. കണിച്ചാര്‍ പുളക്കുറ്റി സ്വദേശി വടക്കേത്ത് വിഡി ജിന്റോ(39) ആണ് കൊല്ലപ്പെട്ടത്. തിങ്കള്‍ പുലര്‍ച്ചെയാണ് സംഭവം നടന്നത്