കാക്കയങ്ങാട്എടത്തൊട്ടിയില്‍ സ്വകാര്യ ബസും മിനി ലോറിയും കൂട്ടിയിടിച്ച് അപകടം
കാക്കയങ്ങാട്: എടത്തൊട്ടിയില്‍ സ്വകാര്യ ബസും മിനി ലോറിയും കൂട്ടിയിടിച്ച് അപകടം.പേരാവൂരില്‍ നിന്ന് ഇരിട്ടി ഭാഗത്തേക്ക് പോവുകയായിരുന്ന ന്യൂലൈഫ് ബസും എതിരെ വരികയായിരുന്ന മിനി ലോറിയുമാണ് എടത്തൊട്ടി ഡിപോള്‍ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജിന് സമീപത്തെ വളവില്‍ കൂട്ടിയിടിച്ചത്.ബുധനാഴ്ച വൈകുന്നേരം 4.30 യോടെ ആയിരുന്നു അപകടം. ബസിന്റെ മുന്‍ ഭാഗം ഭാഗികമായി തകര്‍ന്നു.അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.മുഴക്കുന്ന് പോലീസ് സ്ഥലത്തെത്തി.