മാവോയിസ്റ്റ് ഭീഷണിക്കെതിരെ ജനകീയ സമാധാനറാലിയും പൊതുയോഗവും നടത്തി

മാവോയിസ്റ്റ് ഭീഷണിക്കെതിരെ ജനകീയ സമാധാനറാലിയും പൊതുയോഗവും നടത്തി
ഇരിട്ടി: ജനകീയ സമിതിയും പീപ്പിൾസ് മൂവ്മെന്റ് ഫോർ പീസും ചേർന്നു മാവോയിസ്റ്റ് ഭീഷണിക്കെതിരെ സമാധാന സംരക്ഷണ റാലിയും പൊതുയോഗവും നടത്തി. വാളത്തോടിൽ  നിന്നും ആരംഭിച്ച റാലി ആറളം പഞ്ചായത്ത് പ്രിസിഡന്റ് കെ.പി. രാജേഷ് ഉത്ഘാടനം ചെയ്തു. പീപ്പിൾസ് മൂവ്മെന്റ് ഫോർ പീസ് ചെയർമാൻ ഫാ. സ്കറിയ കല്ലൂർ ജാഥക്ക് നേതൃത്വം നൽകി. തുടർന്ന്  എടപ്പുഴയിൽ നടന്ന റാലിയുടെ സമാപന സമ്മേളനം  സണ്ണി ജോസഫ് എം എൽ എ ഉദ്‌ഘാടനംചെയ്തു . അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ അധ്യക്ഷത വഹിച്ചു.  പീപ്പിൾസ് മൂവ്മെന്റ് ഫോർ പീസ് ചെയർമാൻ ഫാ. സ്കറിയ കല്ലൂർ മുഖ്യഭാഷണം നടത്തി. ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ്, ഫാ.  പോൾ ചക്കാനിക്കുന്നേൽ, സിബി വാഴക്കാല, പി. രതീഷ് കുമാർ,  മനോജ് എം കണ്ടത്തിൽ, കെ.സി. ചാക്കോ, അജേഷ്, ബിജു കച്ചാലിയിൽ, ആർട്ടിസ്റ്റ് ശശികല, എൻ.പി. ജോസഫ്, പവിത്രൻ കൊതേരി, ഷൈബാ പ്രവീൺ, ജോളി സാബു  എന്നിവർ പ്രസംഗിച്ചു.  
മോവോയിസ്റ്റുകൾ പോസ്റ്റർ പതിപ്പിച്ചു പ്രകടനം നടത്തിയ എടപ്പുഴയിൽ പ്രതീകാത്മകമായി ഇന്ത്യൻ പൗരന്റെ  കർത്തവ്യങ്ങൾ അടങ്ങിയ പോസ്റ്റർ സ്ഥിപിച്ചുകൊണ്ടായിരുന്നു യോഗ നടപടികൾ ആരംഭിച്ചത്. മാവോയിസ്റ്റ് ഭീക്ഷണിക്ക് എതിരെ കേരളത്തിൽ തന്നെ ആദ്യമായി നടത്തുന്ന ബഹുജന റാലിയും പൊതുയോഗവും ആണ് ഇതെന്ന് സംഘാടകർ പറഞ്ഞു. സർക്കാർ  പ്രഖ്യാപിച്ച പുനരധിവാസ പാക്കേജുകൾ സ്വീകരിച്ചു് സായുധ സമരം ഉപേക്ഷിക്കാൻ മാവോയിസ്റ്റുകളെ ഇവർ ആഹ്വാനം ചെയ്‌തു.