കോഴിക്കോട് സ്വകാര്യ ലോഡ്ജില്‍ യുവാവ് വെടിയേറ്റ നിലയില്‍

കോഴിക്കോട് സ്വകാര്യ ലോഡ്ജില്‍ യുവാവ് വെടിയേറ്റ നിലയില്‍


കോഴിക്കോട്: സ്വകാര്യ ലോഡ്ജില്‍ യുവാവിനെ വെടിയേറ്റ നിലയില്‍. ഗുരുതമായി പരിക്കേറ്റ യുവാവിനെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തെ എന്‍സികെ ടൂറിസ്റ്റ് ഹോമിലാണ് യുവാവിനെ വെടിയേറ്റ നിലയിൽ കണ്ടെത്തിയത്. പേരാമ്പ്ര കാവുംതറ സ്വദേശി ഷംസുദ്ദീനാണ് വെടിയേറ്റത്. യുവാവ് സ്വയം വെടിവെച്ചതാണെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് പുലര്‍ച്ചെയാണ് ലോഡ്ജിലെ മുറിയില്‍ യുവാവിനെ വെടിയേറ്റ നിലയില്‍ കണ്ടെത്തിയത്.

ബന്ധുക്കൾ ഷംസുദ്ദീനെ അന്വേഷിച്ച് എത്തുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തി ലോഡ്ജിലെ മുറി തുറന്ന് പരിശോധിച്ചപ്പോള്‍ കട്ടിലില്‍ കമിഴ്ന് കിടക്കുന്ന നിലയിലായിരുന്നു ഷംസുദ്ദീന്‍. വെടിയേറ്റ് ചോരവാര്‍ന്ന നിലയില്‍ കണ്ടെത്തിയ ഷംസുദ്ദീനെ ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോവുകയായിരുന്നു. യുവാവിന്‍റെ നില ഗുരുതരമായി തുടരുകയാണ്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.