ചൈനീസ് മുന്‍ പ്രധാനമന്ത്രി ലീ കെക്വിയാങ് അന്തരിച്ചു

ചൈനീസ് മുന്‍ പ്രധാനമന്ത്രി ലീ കെക്വിയാങ് അന്തരിച്ചു




ബെയ്ജിങ്: മുന്‍ ചൈനീസ് പ്രധാനമന്ത്രി ലീ കെക്വിയാങ് അന്തരിച്ചു (68). ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. പത്തുവര്‍ഷത്തോളം ചൈനയുടെ പ്രധാനമന്ത്രിയായിരുന്നു.

പ്രസിഡന്റ് ഷി ജിന്‍പിങിന് കീഴില്‍ രണ്ടും ടേം പ്രധാനമന്ത്രിയായിരുന്ന ലീ കെക്വിയാങ് കഴിഞ്ഞ മാര്‍ച്ചിലാണ് പദവി ഒഴിഞ്ഞത്.

സാമ്പത്തിക ശാസ്ത്രജ്ഞനായിരുന്ന ലീ കെക്വിയാങ്, 2012 മുതല്‍ 2022 വരെ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പൊളിറ്റ് ബ്യൂറോ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗമായിരുന്നു.