ഇരിട്ടിയിൽ രണ്ടുപേർക്കെതിരെ കാപ്പ ചുമത്തി.
ഇരിട്ടി: ഇരിട്ടിയിൽ രണ്ടുപേർക്കെതിരെ കാപ്പ ചുമത്തി. മീത്തലെ പുന്നാട് സ്വദേശി പി.കെ. സജേഷിനെ (37) യാണ് ഇരിട്ടി പോലീസ് അറസ്റ്റു രേഖപ്പെടുത്തി കണ്ണൂർ സെൻട്രൽ ജയിലിലടച്ചത്. നിരവധി കവർച്ചാ കേസിൽ പ്രതിയായ സജേഷ് നിലവിൽ സബ് ജയിലിൽ റിമാൻഡിൽ കഴിയവെയാണ് കാപ്പ ചുമത്തിയത്.മറ്റൊരു കാപ്പ കേസിൽ മണൽ കടത്തു കേസിലെ പ്രതിയായ മധ്യവയസ്കനെ നാടുകടത്തി. പേരട്ട സ്വദേശി കെ. പി.മാത്യുവിനെയാണ് (50) കണ്ണൂർ ജില്ലയിൽ പ്രവേശിക്കരുതെന്ന നിബന്ധനയിൽ ആറു മാസത്തേക്ക് നാടുകടത്തിയത്