ചണ്ഡീഗഡ്: പഞ്ചാബിൽ റിക്ടർ സ്കെയിലിൽ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. ബുധനാഴ്ച പുലർച്ചെ 1.13ഓടെയാണ് ഭൂചലനമെന്ന് ദേശീയ ഭൂചലന നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ആർക്കെങ്കിലും പരിക്കോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
പഞ്ചാബിലെ രൂപ്നഗറിന് 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലന പ്രഭവകേന്ദ്രം.അതേസമയം ജമ്മു കശ്‌മീരിലെ കിഷ്ത്വാറിലും ചൊവ്വാഴ്‌ച (നവംബര്‍ 7) 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. എൻഎസ്‌സി പ്രകാരം വൈകിട്ട് 6.52 നാണ് ഭൂചലനം ഉണ്ടായത്. അയോധ്യയിൽ നിന്ന് 215 കിലോമീറ്റർ വടക്ക് 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രമെന്ന് എൻസിഎസ് അറിയിച്ചു.
ഭൂകമ്പം: 3.5, നവംബർ 7, 18:52:12 ഐഎസ്‌ടി, ലാറ്റ്: 33.38 എന്‍ & ദൈർഘ്യം: 76.59 ഇ, ആഴം: 10 കി.മീ, പ്രദേശം: കിഷ്ത്വാർ, ജമ്മു കശ്‌മീർ.നേപ്പാളില്‍ നവംബര്‍ 5 ന് റിക്‌ടർ സ്കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. കാഠ്‌മണ്ഡുവിൽ നിന്ന് 169 കിലോമീറ്റർ വടക്ക് 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചനലമുണ്ടായതെന്ന് നാഷണൽ സെന്‍റർ ഫോർ സീസ്മോളജി അറിയിച്ചിരുന്നു.
നേപ്പാളില്‍ നവംബര്‍ 3 ന് അർധരാത്രിയോടെ റിക്‌ടർ സ്കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനത്തിൽ 157 പേരുടെ ജീവനെടുത്തിരുന്നു. 9,000-ത്തോളം പേർ കൊല്ലപ്പെടുകയും 22,000-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌ത 2015-ലെ ഭൂകമ്പത്തിന് ശേഷം നേപ്പാളിൽ ഉണ്ടായ ഏറ്റവും വിനാശകരമായ ഭൂകമ്പമാണ് നവംബര്‍ 3 വെള്ളിയാഴ്‌ച രാത്രി 11:47 ന് രേഖപ്പെടുത്തിയത്.നേപ്പാളിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെ ശനിയാഴ്‌ച (നവംബര്‍ 4) 10 കിലോമീറ്റര്‍ ആഴത്തിൽ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായിരുന്നു. ഉച്ചകഴിഞ്ഞ് 3:40 ന് ജജർകോട്ട് ജില്ലയിലാണ് തുടർച്ചയായ ഭൂചലനങ്ങൾ രേഖപ്പെടുത്തിയത്.
റിക്‌ടർ സ്കെയിലിൽ 4.2 തീവ്രത രേഖപ്പെടുത്തിയിരുന്ന ഈ ഭൂചലത്തിന്‍റെ പ്രഭവകേന്ദ്രം റമിദണ്ഡ ആയിരുന്നു. നവംബര്‍ 3 ന് രാത്രിയുണ്ടായ ഭൂചലനത്തിന്‍റെ തുടർചലനമായിരുന്നു ഈ ഭൂചലനമെന്നും ദേശീയ ഭൂകമ്പ നിരീക്ഷണ കേന്ദ്രം പറഞ്ഞു. അതേസമയം കഴിഞ്ഞ ദിവസം നേപ്പാൾ പ്രധാനമന്ത്രി പുഷ്‌പ കമാൽ ദഹൽ ഭൂകമ്പ ബാധിത പ്രദേശങ്ങൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. ഹെലികോപ്റ്ററുകൾ വഴി രക്ഷാപ്രവർത്തനം നടത്താൻ സർക്കാർ നേപ്പാൾ ആർമി, സായുധ പൊലീസ് സേന, നേപ്പാളി സെന്‍റിനൽ എന്നിവരെ സജ്ജീകരിച്ചിരുന്നു.