കൊച്ചി: കളമശ്ശേരി സ്ഫോടനത്തില്‍ മരണം ആറായി. ചികിത്സയില്‍ കഴിഞ്ഞിരുന്ന മലയാറ്റൂര്‍ സ്വദേശി പ്രവീണ്‍ (26) ആണ് മരിച്ചത്. സ്ഫോടനത്തില്‍ പ്രവീണിന്റെ അമ്മയും സഹോദരിയും നേരത്തേ മരിച്ചിരുന്നു. പ്രവീണിന്റെ സഹോദരി ലിബിന സംഭവദിവസവും മാതാവ് സാലി ശനിയാഴ്ചയും മരിച്ചിരുന്നു. സഹോദരന്‍ രാഹുലിനും സ്ഫോടനത്തില്‍ പരിക്കേറ്റിരുന്നെങ്കിലും ഇയാള്‍ അപകടനില തരണം ചെയ്തിട്ടുണ്ട്.
അതേസമയം കളമശ്ശേരി സ്ഫോടനത്തില്‍ കേസ് എന്‍ഐഎ ഏറ്റെടുത്തേക്കും. ഡിജിറ്റല്‍ ഉപകരണങ്ങളുടെ സൈബര്‍ ഫോറന്‍സിക് പരിശോധനാ ഫലം കൂടി വിലയിരുത്തിയതിന് ശേഷമായിരിക്കും നീക്കം. പരിശോധനാ ഫലം പുറത്ത് വന്നതിന് ശേഷം എന്‍ഐഎ അന്വേഷണം ഏറ്റെടുക്കുന്നതിനുള്ള അന്തിമ തീരുമാനം ഉണ്ടാകുക.
യുഎപിഎ ആണ് കേസില്‍ ചുമത്തിയിരിക്കുന്നത്. കേസില്‍ എന്‍ഐഎയും തെളിവുകള്‍ ശേഖരിച്ചിരുന്നു. കേസില്‍ പ്രതി ഡൊമിനിക് മാര്‍ട്ടിനെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ഈ മാസം 29 വരെയാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്.