കണ്ണൂർ-ബെംഗളൂരു എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് ആരംഭിച്ചു
മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ബെംഗളൂരുവിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് പ്രതിദിന സർവീസ് ബുധനാഴ്ച തുടങ്ങി. ഉച്ചയ്ക്ക് 2.40-ന് ബെംഗളൂരുവിൽനിന്ന് പുറപ്പെട്ട് നാലിന് കണ്ണൂരിലെത്തും.
തിരികെ 4.30-ന് കണ്ണൂരിൽനിന്ന് പുറപ്പെട്ട് 5.50- ന് ബെംഗളൂരുവിൽ എത്തുന്ന വിധത്തിലാണ് സർവീസ്. ഇൻഡിഗോ എയർലൈൻസ് കണ്ണൂർ- ബെംഗളൂരു സെക്ടറിൽ ദിവസേന രണ്ടു സർവീസുകൾ നടത്തുന്നുണ്ട്. ഏറ്റവുമധികം യാത്രക്കാരുള്ളത് ബെംഗളൂരുവിലേക്കാണ്.