ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന സൈനിക നടപടികളില്‍ കാര്യമായ കുഴപ്പങ്ങളുണ്ടെന്ന് യു എൻ
ന്യൂയോര്‍ക്ക് : ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന സൈനിക നടപടികളില്‍ കാര്യമായ കുഴപ്പങ്ങളുണ്ടെന്ന് ഐക്യരാഷ്ട്ര സഭ.
ഇസ്രയേല്‍-ഹമാസ് യുദ്ധം ശക്തമായി തുടരവേയാണ് വീണ്ടും രൂക്ഷവിമര്‍ശനവുമായി യുഎന്‍ സെക്രട്ടറി ജനറല്‍ ആന്‍റോണിയോ ഗുട്ടറെസ് രംഗത്തെത്തിയിരിക്കുന്നത്.
ഗാസ മുനമ്പില്‍ മരിച്ച സാധാരണക്കാരുടെ സംഖ്യ ഇതാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം ഗാസയിലുള്ള ജനങ്ങളെ നിര്‍ബന്ധിച്ച് ഒഴിപ്പിക്കുന്നതിന് ഇസ്രയേലുമായി യുഎന്‍ ഒത്തുകളി നടത്തുകയാണെന്ന് ഹമാസ് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഗുട്ടറെസിന്‍റെ രൂക്ഷവിമര്‍ശനം.