നവകേരള സദസ്: ഇരിട്ടിയിൽ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു
ഇരിട്ടി: നവം: 22ന് നടക്കുന്ന പേരാവൂർ മണ്ഡലം നവകേരള സദസ്സിൻ്റെ പ്രചരണ പ്രവർത്തനങ്ങൾക്കായി ഇരിട്ടിയിലൊരുക്കിയ സംഘാടക സമിതി ഓഫിസ് കെ.കെ.ശൈലജ എം എൽ എ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ ബിനോയ് കുര്യൻ അധ്യക്ഷനായി. ഇരിട്ടി നഗരസഭ ചെയർപേഴ്സൺ കെ.ശ്രീലത, മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡണ്ട് ടി.ബിന്ദു, പായം പഞ്ചായത്ത് പ്രസിഡണ്ട് പി.രജനി, ഇരിട്ടി നഗരസഭ വൈസ് ചെയർമാൻ പി.പി.ഉസ്മാൻ, ഇരിട്ടി തഹസിൽദാർ സി.വി. പ്രകാശൻ, ജില്ലാ പഞ്ചായത്തംഗം വി.ഗീത, സംഘാടക സമിതി കൺവീനർ കെ. പ്രദോഷ് കുമാർ വിവിധ സംഘടനാ പ്രതിനിധികളായ കെ. ശ്രീധരൻ, കെ.വി. സക്കീർ ഹുസൈൻ, പി.പി. അശോകൻ, കെ.ടി. ജോസ്, ബാബുരാജ് ഉളിക്കൽ, കെ. മുഹമ്മദാലി, സി. എം. ജോർജ്, എ.കെ. ഇബ്രാഹിം, കെ.കെ. ഹാഷിം, ഒ. വിജേഷ് എന്നിവർ സംസാരിച്ചു.