നിരവധി കാലമായി ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ മാവോയിസ്റ്റ് വേട്ടക്ക് എന്ന പേരില്‍ തണ്ടര്‍ ബോള്‍ട് ഉള്‍പെടെ ശ്രമിക്കുന്നുണ്ടെങ്കിലും ഫലത്തില്‍ ഇതെല്ലാം പലപ്പോഴും പൊതുജനത്തിന്റെ സുരക്ഷിത ജീവിതത്തിന് ഭീഷണിയാകാറുണ്ട്. ഈ സാഹചര്യത്തില്‍ ഇപ്പോള്‍ മാവോയിസ്റ്റ് വേട്ട എന്ന പേരില്‍ ജനങ്ങളുടെ യാത്രാ സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തിയും മറ്റ് അനാവശ്യ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതും ജനങ്ങളില്‍ ആശങ്ക കൂട്ടാനും അതുവഴി മാവോയിസ്റ്റുകള്‍ ആഗ്രഹിക്കുന്നത് പോലെ പൊതുജനം ഭരണകൂടത്തിനെതിരെ ആവാനും മാത്രമേ സഹായിക്കുകയുള്ളൂ.
ഈ സാഹചര്യങ്ങളില്‍ പൊതുജനങ്ങള്‍ക്ക് വ്യക്തിസ്വാതന്ത്ര്യത്തെ നിഷേധിക്കുന്ന നടപടികളില്‍ നിന്ന് ഭരണകൂടം പിന്മാറണമെന്നും മാവോയിസ്റ്റ് ഭീഷണി സംബന്ധിച്ച് നിജസ്ഥിതി ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും അവരുടെ ആശങ്കകള്‍ക്ക് പരിഹാരം ഉണ്ടാകണമെന്നും എ ഐ വൈ എഫ് കണ്ണൂര്‍ ജില്ലാ എക്സിക്യൂടീവ് ആവശ്യപ്പെട്ടു