പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ കാപ്പിക്കളം കുറ്റിയാം വയലിന് സമീപം ചെത്തു കല്ല് കയറ്റി വരികയായിരുന്ന ലോറി മറിഞ്ഞപകടം.  ഇന്ന് പതിനൊന്ന് മണിയോടെയായിരുന്നു അപകടം. അപകടത്തില്‍ പരിക്കേറ്റ മൂന്ന് പേരെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. റോഡരിക് ഇടിഞ്ഞ് താഴ്ന്നതിനെ തുടര്‍ന്ന് തലകീഴായി തോട്ടിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. ഇരിട്ടി സ്വദേശി ദിലീപ് (50), സജീര്‍ (37), മൊയ്ദീന്‍ (49) എന്നിവരാണ് ചികിത്സ തേടിയതെന്നാണ് പ്രാഥമിക വിവരം. ഇതില്‍ സാരമായി പരിക്കുള്ള ദിലീപിനെ വിദഗ്ധ ചികിത്സാര്‍ത്ഥം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു. കുറ്റിയാം വയലിന് സമീപത്തെ ഒരു റിസോര്‍ട്ടിന്റെ നിര്‍മ്മാണ പ്രവൃത്തിക്കായി ചെത്തു കല്ല് കൊണ്ടുവന്ന ലോറിയാണ് മറിഞ്ഞത്