ആത്മഹത്യയോ, കൊലപാതകമോ? കണ്ണവം വനത്തിൽ മരിച്ചയാളെ അഞ്ച് വർഷത്തിനുശേഷം തിരിച്ചറിഞ്ഞു
കൂത്തുപറമ്പ്: കണ്ണവം വനത്തിൽ മരിച്ചയാളെ ഡിഎൻഎ പരിശോനയിലൂടെ അഞ്ച് വർഷത്തിനു ശേഷം തിരിച്ചറിഞ്ഞ പശ്ചാത്തലത്തിൽ കൂടുതൽ അന്വേഷണം നടത്താനൊരുങ്ങി പോലീസ്. വനത്തിനുള്ളിൽ 2021 ൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയ മൃതദേഹം എടയാർ കോളനിയിലെ മനോജിന്റേതാണെന്ന് ഡിഎൻഎ പരിശോധനയിലാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്.
2018ൽ കാണാതായ മനോജിന്റെ മൃതദേഹം അസ്ഥികൂടം മാത്രമായിട്ടാണ് കണ്ടെത്തിയത്. ആരും കടന്നു ചെല്ലാത്ത വനത്തിനുള്ളിലായിരുന്നു ഇയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആളെ തിരിച്ചറിയാനായി പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ ഡിഎൻഎ പരിശോധനയിലാണ് മൃതദേഹം ഇപ്പോൾ തിരിച്ചറിഞ്ഞിരിക്കുന്നത്.