സമഗ്രാ വിവര ശേഖരണ പദ്ധതി; ഇരിട്ടി ബ്ലോക്ക് തല പരിശീലന പരിപാടി നടത്തി

സമഗ്രാ വിവര ശേഖരണ പദ്ധതി;  ഇരിട്ടി ബ്ലോക്ക് തല പരിശീലന പരിപാടി നടത്തി
ഇരിട്ടി:  തദ്ദേശ സ്ഥാപനങ്ങളുടെ സമഗ്ര വിവര വിവരശേഖരണത്തിന്റെ ഭാഗമായി ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിൽ വിവര സഞ്ചയികയിൽ പരിശീലനം നൽകി . പരിശീലന പരിപാടി  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ ഉദ്ഘാടനം ചെയ്തു.  വൈസ് പ്രസിഡണ്ട് നജീദാ സാദിഖ്   അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷിജി നടുപറമ്പിൽ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ   കുര്യച്ചൻ പൈമ്പള്ളികുന്നേൽ,  പി. രജനി,  പി. ശ്രീമതി, ബി  ഡി  ഒ പി പി. മീരാബായ്, കെ. പ്രകാശൻ  എന്നിവർ സംസാരിച്ചു, പഞ്ചായത്ത് ഡെപ്യൂട്ടി ഡയരക്ടർ ഇ .വി. പ്രേമരാജൻ , കെ. ഷാജി ,പി. വിമൽ കുമാർ ,കെ.വി. അശോകൻ  എന്നിവർ ക്ലാസിനും നേതൃത്വം നൽകി,
 ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന ആറളം, അയ്യങ്കുന്ന്, കൂടാളി, കീഴല്ലൂർ പായം  തില്ലങ്കേരി പഞ്ചായത്തുകളിലെ ഭരണസമിതി അംഗങ്ങളും, പ്ലാൻ ക്ലർക്കുമാർ, സൂപ്പർവൈസർമാരായ സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിലെ ജീവനക്കാരുമാണ് പരിപാടിയിൽ പങ്കെടുത്തത്.
 തദ്ദേശസ്ഥാപന പരിധിയിലെ മുഴുവൻ കെട്ടിടത്തിൽ നിന്നും മൊബൈൽ ആപ്പ് വഴി വിവരങ്ങൾ ശേഖരിക്കും. വാർഡ് പരിധിയിൽ താമസിക്കുന്ന ബിരുദധാരികളെയാണ് വിവരശേഖരണത്തിന് ഉപയോഗിക്കുന്നത് .പദ്ധതി ആസൂത്രണത്തിനും നിർവഹണത്തിനും കൃത്യമായ വിവരങ്ങൾ യഥാസമയം ലഭ്യമാക്കുക എന്നതാണ് വിവര സഞ്ചയിക ലക്ഷ്യമിടുന്നത് .ഡിസംബർ 31ന് പദ്ധതി പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ജില്ലാ ആസൂത്രണ സമിതിയുടെ നേതൃത്വത്തിൽ ജില്ലാ ബ്ലോക്ക് മുൻസിപ്പൽ പഞ്ചായത്തുകളുടെ സംയുക്ത പദ്ധതിയായാണ് വിവര സഞ്ചയിക നടപ്പാക്കുന്നത്