ചായ കുടിക്കാനെത്തിയപ്പോള്‍ പറ്റ് കാശ് ചോദിച്ചു; കടക്കാരന്റെ കഴുത്തിനിട്ട് കുത്തി യുവാവ്,

ചായ കുടിക്കാനെത്തിയപ്പോള്‍ പറ്റ് കാശ് ചോദിച്ചു; കടക്കാരന്റെ കഴുത്തിനിട്ട് കുത്തി യുവാവ്,

കോട്ടയം: നഗരത്തില്‍ തട്ടുകടയിലെ ജീവനക്കാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചെങ്ങളം സൗത്ത് സ്വദേശി റിയാസ് ആണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം രാവിലെയാണ് കേസിനാസ്പദമായ സംഭവം.റിയാസ് തട്ടുകടയില്‍ ചായ കുടിക്കാന്‍ എത്തിയ സമയത്ത് ജീവനക്കാരന്‍ തരാനുള്ള പറ്റ് കാശ് ചോദിച്ചതിനെ തുടര്‍ന്നാണ് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായത്. തുടര്‍ന്ന് റിയാസ് ജീവനക്കാരനെ മര്‍ദ്ദിക്കുകയും കയ്യിലുണ്ടായിരുന്ന താക്കോല്‍ കൊണ്ട് കഴുത്തിനിട്ട് കുത്തുകയുമായിരുന്നു എന്നാണ് കേസ്. സംഭവത്തിന് പിന്നാലെ ജീവനക്കാരന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് റിയാസിനെ പൊലീസ് പിടികൂടിയത്