ഇസ്രയേലുമായുള്ള വ്യാപാരങ്ങൾ നിർത്താൻ ഇറാന്റെ ആഹ്വാനം
ടെഹ്റാൻ: എണ്ണയുടേതുൾപ്പെടെ ഇസ്രയേലുമായുള്ള എല്ലാ വ്യാപാരവും മുസ് ലിം രാജ്യങ്ങൾ അവസാനിപ്പിക്കണമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമീനി ആഹ്വാനം ചെയ്തു.
ഗാസയിൽ ഇസ്രയേൽ ആക്രമണം രൂക്ഷമാക്കിയ പശ്ചാത്തലത്തിലാണ് ഖമീനി ഇസ് ലാമിക രാജ്യങ്ങളോട് ഇക്കാര്യം അഭ്യർഥിച്ചത്.
ഇസ്രയേലിനെ പിന്തുണയ്ക്കുന്ന പാശ്ചാത്യ സർക്കാരുകളെ ഖമീനി വിമർശിച്ചു. ബ്രിട്ടൻ, ഫ്രാൻസ്, യുഎസ് എന്നിവയുടെ പേരെടുത്തു പറഞ്ഞായിരുന്നു വിമർശനം.
“ഗാസയിലെ ജനങ്ങളെ സമ്മർദത്തിലാക്കുന്നവർ ആരെന്നത് മുസ് ലിം ലോകം മറക്കരുത്’ ഖമീനി പറഞ്ഞു