കാക്കയങ്ങാട് നല്ലൂര്‍ എല്‍പി സ്‌കൂളിൽ ആഹ്ലാദ പ്രകടനം നടത്തി
ഇരിട്ടി: ഉപജില്ലാ സ്‌കൂള്‍കലോത്സവം, ശാസ്‌ത്രോല്‍സവം എന്നിവയില്‍ മികച്ച വിജയവും അറബിക് കലോത്സവത്തില്‍
ഫസ്റ്റ് റണ്ണറപ്പും ലഭിച്ച കാക്കയങ്ങാട് നല്ലൂര്‍ എല്‍പി സ്‌കൂള്‍ വിദ്യാര്‍ഥികളെ അനുമോദിച്ചു. പ്രധാനാധ്യാപിക സി.എ. പ്രമീള ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കെ.സി. രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. മാനേജ്‌മെന്റ് പ്രതിനിധി സി.എ.വിജിന, സ്റ്റാഫ് സെക്രട്ടറി വി.ഇബ്രാഹിം, ജിസ്‌ന, അഭിജിത്ത്, ആഷ്ലി എന്നിവര്‍ പ്രസംഗിച്ചു.
തുടര്‍ന്ന് നടത്തിയ ആഹ്ലാദ പ്രകടനത്തിന് പൂര്‍വ്വ വിദ്യാര്‍ഥികളായ റഹിം പള്ളിത്താഴയില്‍ , സി.ശക്കീര്‍, സി.അബ്ദുല്‍ കാദര്‍, ഖാലിദ് എന്നിവര്‍ ചേര്‍ന്ന് സ്വീകരണം നല്‍കി. വിജയികളായവര്‍ക്ക് കേളോത്ത് അബ്ദുല്‍ കാദറിന്റെ സ്മരണക്കുള്ള ട്രോഫികളും മെട്രോ മാര്‍ബിള്‍ ഉളിയില്‍ നല്‍കിയ മെമന്റോകളും സ്‌നേഹക്കൂട്ടം വാട്‌സപ്പ് കൂട്ടായ്മ നല്‍കിയ സമ്മാനങ്ങളും വിതരണം ചെയ്തു.