ബത്തേരിയിൽ മാരകായുധങ്ങളുമായി ലോറി ഡ്രൈവര്‍മാരെ പിടികൂടി
സുൽത്താൻ ബത്തേരി: നിയമവിരുദ്ധമായി കൈവശം വെച്ച മാരകായുധങ്ങളുമായി ലോറി ഡ്രൈവര്‍മാർ പിടിയിൽ.
ബത്തേരി മാരിയമ്മന്‍ ക്ഷേത്രത്തിന് സമീപം രാത്രി പട്രോളിങ് ഡ്യൂട്ടിക്കിടെയാണ് പബ്ലിക് റോഡരികില്‍ നിറുത്തിയിരുന്ന കെ.എല്‍. 17 വി 4595 ലോറിയില്‍ നിന്ന് വാളും കൊടുവാളും കണ്ടെടുത്തത്.
പിണങ്ങോട് കൈപ്പങ്ങാണി വീട്ടില്‍ കെ.കെ. നജ്മുദ്ദീന്‍(25), കണിയാമ്ബറ്റ, കോളങ്ങോട്ടില്‍ വീട്ടില്‍ എന്‍.കെ. നിഷാദുദ്ദീന്‍(35) എന്നിവരെയാണ് ആയുധ നിയമ പ്രകാരം ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്.
എസ്.ഐ. ടി. കൃഷ്ണന്‍, സി.പി.ഒ രജീഷ്, ഹോംഗാര്‍ഡ് രാജീവ് നാഥ് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.