ഉളിക്കലില്‍ കാട്ടാന ആക്രമണത്തില്‍ മരിച്ച ജോസിന്റെ ആശ്രിതര്‍ക്ക്നഷ്ടപരിഹാരം ലഭിച്ചില്ലെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് കണ്ണൂര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍
ഉളിക്കലില്‍ കാട്ടാന ആക്രമണത്തില്‍ മരിച്ച ജോസിന്റെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച നഷ്ടപരിഹാര തുക ലഭിച്ചില്ലെന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് കണ്ണൂര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ പി കാര്‍ത്തിക് അറിയിച്ചു.
വന്യമൃഗ ആക്രമണത്തില്‍ മരിക്കുന്ന ആശ്രിതര്‍ക്ക് ലഭിക്കുന്ന പത്ത് ലക്ഷം രൂപയില്‍ ആദ്യഗഡുവായ അഞ്ച് ലക്ഷം രൂപ നവംബര്‍ 29ന് ജോസിന്റെ ഭാര്യയായ ആലീസ് ജോസിന്റെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ചിട്ടുണ്ട്.
എന്നാല്‍ ചില നവ മാധ്യമങ്ങളും മറ്റും നഷ്ടപരിഹാര തുക അക്കൗണ്ടില്‍ എത്തിയില്ലെന്ന രീതിയില്‍ പ്രചാരണം നടത്തുന്നുണ്ട്. ഇത് വാസ്തവ വിരുദ്ധമാണെന്നും ബന്ധപ്പെട്ട രേഖകള്‍ അനന്തരാവകാശികളില്‍ നിന്നു ലഭിക്കുന്ന മുറക്ക് ബാക്കി തുക നല്‍കുമെന്നും ഡിഎഫ്ഒ അറിയിച്ചു