വയനാട്ടിൽ കാർ യാത്രക്കാർക്ക് കാട്ടാനയുടെ ആക്രമണം; രണ്ട് പേര്‍ക്ക് പരിക്ക്
വയനാട്: വയനാട്ടിൽ കാറില്‍ സഞ്ചരിക്കവെ കാട്ടാന ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക്. സുല്‍ത്താന്‍ബത്തേരി ചേകാടിയില്‍ മുള്ളന്‍കൊല്ലി ചാലക്കല്‍ ഷെല്‍ജന്‍(52), പൊളന്ന ജ്യോതി പ്രകാശ്(48) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷെല്‍ജനെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലും ജ്യോതി പ്രകാശിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
വനഗ്രാമമായ ചേകാടിയിലേക്ക് കാറില്‍ പോകവെ വനപാതയില്‍ നിന്നെത്തിയ കാട്ടാന ആക്രമിക്കുകയായിരുന്നു.