ഹൃദയാഘാതം: കണ്ണൂർ സ്വദേശി ഒമാനിൽ നിര്യാതനായി
മസ്കത്ത്: കണ്ണൂർ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ നിര്യാതനായി. തലശ്ശേരി മാഹിൻ അലി സാഹിബ് റോഡിലെ ആമിനാസിൽ താമസിക്കുന്ന വയൽ പുരയിൽ ഫാറൂഖ് (76) ആണ് ബര്‍ക്കയില്‍ മരിച്ചത്. തലശ്ശേരിയിൽ പി.ഡബ്ല്യ.ഡി അസിസ്റ്റൻറ് എൻജിനീയർ ആയിരുന്നു. ഖബറടക്കം ഇശാ നമസ്കാരനന്തരം ഇന്ന് ബർക്കയിൽ നടക്കും. ഭാര്യ: പരേതയായ ചെറിയ പറമ്പത്ത് കൊല്ലോൻറവിട ജമീല. മക്കൾ: ഹസീന, സജീർ ( ബര്‍ക്ക), മുഹമ്മദ് ഹാറൂസ് (എ.എം സ്പോർട്സ് ഗാല). മരുകന്‍: മഖ്സൂദ് (ബില്‍ഡിങ് മെറ്റീരിയല്‍,ബര്‍ക്ക).