ഇരിട്ടി സബ് ആര്‍ ടി ഓഫീസിന്റെ നേതൃത്വത്തില്‍ സ്‌കൂള്‍ ബസുകളുടെ പരിശോധന മെയ് 23,24,27,28,30,31 തീയതികളില്‍ നടക്കും

ഇരിട്ടി സബ് ആര്‍ ടി ഓഫീസിന്റെ നേതൃത്വത്തില്‍ സ്‌കൂള്‍ ബസുകളുടെ പരിശോധന മെയ് 23,24,27,28,30,31 തീയതികളില്‍ നടക്കും


ഇരിട്ടി:സ്‌കൂളുകള്‍ തുറക്കുന്നതിന് മുന്നോടിയായി സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കൊണ്ടുപോകുന്ന വാഹനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി അത്തരം വാഹനങ്ങളുടെ പരിശോധന ഇരിട്ടി സബ് ആര്‍ ടി ഓഫീസിന്റെ നേതൃത്വത്തില്‍ മെയ് 23,24,27,28,30,31 തീയതികളില്‍ കീഴൂര്‍ വാഹന പരിശോധന സ്ഥലത്ത് വെച്ച് നടക്കും.സമയം രാവിലെ 10 മണിമുതല്‍ 12 മണി വരെ .ഇരിട്ടി സബ് ആര്‍ ടി ഓഫീസിന്റെ പരിധിയില്‍ ഉള്ള എല്ലാ സ്‌കൂള്‍ ബസുകളും ഹാജരാക്കേണ്ടതാണെന്ന് ഇരിട്ടി ജോയിന്റ് ആര്‍ ടി ഒ ബി. സാജു അറിയിച്ചു.പരിശോധന പൂര്‍ത്തിയായ വാഹനത്തിന് പരിശോധന ബാഡ്ജ് നല്‍കുന്നതും ഇത് വാഹനത്തിന്റെ മുന്‍ ഗ്ലാസില്‍ ഒട്ടിക്കേണ്ടതുമാണ്.മാര്‍ച്ച് ,ഏപ്രില്‍,മെയ് മാസങ്ങളിലായി ഫിറ്റ്നസ് ടെസ്റ്റിന് വന്ന വാഹനങ്ങള്‍ പരിശോധനയില്‍ പങ്കെടുക്കേണ്ടതില്ല.ഈ വാഹനങ്ങളുടെ പരിശോധന സ്റ്റിക്കര്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് സഹിതം ഓഫീസില്‍ ഹാജരായാല്‍ ലഭിക്കുന്നതായിരിക്കും.കൂടുതല്‍ വിവരങ്ങള്‍ക്ക് 0490 2490001