കണ്ണൂർ :പ്ലസ് വൺ ബാച്ചുകൾഅനുവദിക്കുന്നതിൽ മലബാറിനോട് കാണിക്കുന്നഅവഗണനയിൽ പ്രതിഷേധിച്ച് മുസ്ലിംലീഗ്സംസ്ഥാനകമ്മിറ്റിയുടെ ആഹ്വാനപ്രകാരം ജില്ലാ മുസ്ലിം കമ്മിറ്റിയുടെ നേതൃത്വത്തിൽമെയ് 29ന് കണ്ണൂർ കലക്ടറേറ്റിനു മുന്നിൽ നടത്തുന്ന പ്രതിഷേധ ധർണ്ണ വിജയിപ്പിക്കാൻ മുസ്ലിം ലീഗ്ജില്ലാഭാരവാഹികളുടെ യോഗം തീരുമാനിച്ചു. അന്നേദിവസം കാലത്ത് 9.30 ന് സ്റ്റേഡിയം കോർണറിലെനെഹ്റു പ്രതിമക്ക് സമീപത്തുനിന്ന് പ്രകടനമായെത്തിയാണ് കലക്ടറേറ്റിനു മുന്നിൽധർണനടത്തുക.മുസ്ലിംലീഗിന്റെയുംപോഷകസംഘടനകളുടെയുംപ്രവർത്തകർധർണ്ണയിൽ പങ്കെടുക്കും.
ധർണയുടെമുന്നൊരുക്കവുമായി ബന്ധപ്പെട്ട് ജില്ലയിലെ മുഴുവൻ നിയോജകമണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റികളുംമെയ് 24ന് വിളിച്ചുചേർക്കാൻ യോഗം തീരുമാനിച്ചിട്ടുണ്ട്.
തദ്ദേശ സ്വയംഭരണ സ്ഥാപനതെരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്നതിന്റെ ഭാഗമായി ശാഖ കമ്മിറ്റികളുടെയും കീഴിൽ ബൂത്തുതല കമ്മിറ്റികൾ രൂപീകരിക്കാനും, വാർഡ് വിഭജനവുമായിബന്ധപ്പെട്ട മാർഗ്ഗനിർദേശങ്ങൾ നൽകുന്നതിന് തദ്ദേശീയം – 2025 എന്ന പേരിൽ മണ്ഡലംതലശില്പശാലകൾ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചിട്ടുണ്ട്. ജൂൺ 23ന് ദളിത് ശാക്തികരണ സംഗമം കണ്ണൂരിൽ വച്ച് നടത്തുന്നതാണ്. യോഗത്തിൽ പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം ചേലേരി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറികെ.ടി.സഹദുള്ള സ്വാഗതം പറഞ്ഞു. അഡ്വ.കെ.എ. ലത്തീഫ്, വി.പി. വമ്പൻ, കെ പി താഹിർ, ഇബ്രാഹിം മുണ്ടേരി, ഇബ്രാഹിംകുട്ടി തിരുവട്ടൂർ, ടി എ തങ്ങൾ, അൻസാരി തില്ലങ്കേരി, മഹമൂദ്അള്ളാംകുളം,എൻ കെ റഫീഖ് മാസ്റ്റർ, ബി കെ അഹമ്മദ് പങ്കെടുത്തു