'കുഞ്ഞ് വീട്ടിലുണ്ട്, അര്‍ധരാത്രി മുതല്‍ ഭാര്യയെ കാണാനില്ല'; താമരശ്ശേരി പൊലീസിൽ പരാതിയുമായി യുപി സ്വദേശി


'കുഞ്ഞ് വീട്ടിലുണ്ട്, അര്‍ധരാത്രി മുതല്‍ ഭാര്യയെ കാണാനില്ല'; താമരശ്ശേരി പൊലീസിൽ പരാതിയുമായി യുപി സ്വദേശി


കോഴിക്കോട്: ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി യു.പി സ്വദേശി പരാതിയുമായി പൊലീസ് സ്റ്റേഷനിൽ. താമരശ്ശേരി പുതുപ്പാടി ഒടുങ്ങാക്കാട് മദ്രസക്ക് സമീപം വാടകക്ക് താമസിക്കുന്ന നാഫിസാണ് തന്റെ ഭാര്യ അഫ്‌സ(24)യെ കാണാനില്ലെന്ന് കാണിച്ച് താമരശ്ശേരി പൊലീസില്‍ പരാതി നല്‍കിയത്. ഇന്നലെ അര്‍ധരാത്രി മുതലാണ് അഫ്‌സയെ കാണാതായതെന്ന് നാഫിസ് പരാതിയിൽ പറയുന്നു. ഇരുവര്‍ക്കും ഒരു വയസ്സായ കുഞ്ഞുണ്ട്. 

കുഞ്ഞിനെ വീട്ടില്‍ വെച്ച് അവിടെ ഉണ്ടായിരുന്ന 2000 രൂപയും എടുത്താണ് ഭാര്യ വീടുവിട്ട് പോയതെന്നും നാഫിസ് നൽകിയ പരാതിയില്‍ പറയുന്നു. ഒരു മാസം മുമ്പാണ് ഇവര്‍ ജോലിക്കായി പുതുപ്പാടിയില്‍ എത്തിയത്. അതേസമയം രാത്രി പതിനൊന്നരയോടെ യുവതി വീടിന് മുന്നിൽ നിന്നുള്ള റോഡിലൂടെ നടന്നുപോകുന്നത് കണ്ടതായി  നാട്ടുകാര്‍ പറഞ്ഞു. അഫ്‌സ വയനാട്ടില്‍ എത്തിയതായി സൂചന ലഭിച്ചിട്ടുണ്ട്. യുവതിക്കായി പൊലീസ് അന്വേഷണം നടത്തിവരികയാണ്. അഫ്സയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 8979620613, 9544161755 എന്നീ നമ്പറുകളിലോ തൊട്ടടുത്ത പൊലീസ് സ്റ്റേഷനിലോ അറിയിക്കണമെന്ന് താമരശ്ശേരി പൊലീസ് അറിയിച്ചു.