വിദ്യ വിമലിൻ്റെ ആദ്യ പുസ്തകം പ്രകാശനം ചെയ്തു
ഇരിട്ടി: വിദ്യ വിമലിൻ്റെ കഥകളും കവിതകളും ചേർന്നുള്ള ആദ്യ പുസ്തക സമാഹാരമായ 'കരടി' ന്റെ പ്രകാശനം ഇരിട്ടി നഗരസഭ ചെയർപേഴ്‌സൺ കെ. ശ്രീലത ഇരിട്ടി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. രഞ്ജിത്ത് കമലിന് കൈമാറി നിർവഹിച്ചു.
ഇരിട്ടി ആർട്സ് ആൻ്റ് കൾച്ചറൽ ഫോറത്തിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ പ്രസിഡണ്ട് സി.കെ. ശശിധരൻ അധ്യക്ഷനായി. സാഹിത്യ ചലചിത്ര പ്രവർത്തകൻ തോമസ് ദേവസ്യ മുഖ്യാതിഥിയായി. സി.കെ. ലളിത പുസ്തക പരിചയം നടത്തി.
ദീപതോമസ്, ബീന ട്രീസ, പ്രീത ബാബു, വിദ്യ വിമൽ, സന്തോഷ് കോയിറ്റി, കെ.കെ. ശിവദാസ്, മനോജ് അത്തിതട്ട് എന്നിവർ സംസാരിച്ചു