പൊട്ടിക്കിടന്ന വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം

പൊട്ടിക്കിടന്ന വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം

 കോഴിക്കോട്: പൊട്ടിക്കിടന്ന വൈദ്യുതി ലൈനില്‍നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. കോഴിക്കോട് കുറ്റിക്കാട്ടൂര്‍ ആനക്കുഴിക്കര സ്വദേശി ഇജാസ് (19) ആണ് മരിച്ചത്.
ഞായറാഴ്ച കുറ്റിക്കാട്ടൂരില്‍ വച്ചാണ് ഇജാസിന് ഷോക്കേറ്റത്. തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.