തളിപ്പറമ്പ്: വിവാഹ ശേഷം ഒരുമിച്ച്താമസിച്ചു വരുന്നതിനിടെ കൂടുതൽ സ്വർണ്ണവും പണവും ആവശ്യപ്പെട്ടും പരപുരുഷ ബന്ധം ആരോപിച്ചും ഭർത്താവ് മാനസികവും ശാരീരികവുമായി പീഡിപ്പിക്കുന്നുവെന്ന യുവതിയുടെ പരാതിയിൽ ഗാർഹിക പീഡന നിരോധന നിയമപ്രകാരം പോലീസ് കേസെടുത്തു. പട്ടുവം കയ്യംന്തടത്തെ 32കാരിയുടെ പരാതിയിലാണ് ഭർത്താവ് കയ്യംന്തടത്തെ ടി.രതീഷിനെതിരെ കേസെടുത്തത്.2012 ഫെബ്രവരി 10ന് ആയിരുന്നു വിവാഹം 2016 മുതൽ കൂടുതൽ സ്വർണ്ണവും പണവും ആവശ്യപ്പെട്ട് പീഡിപ്പിക്കുന്നുവെന്ന് പരാതിയിൽ പറയുന്നു.കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.