ചാവശ്ശേരിയിൽ കൂറ്റൻ മരം കടപുഴകി; ഒഴിവായത് വൻ ദുരന്തം
മട്ടന്നൂർ:: തലശ്ശേരി - കൂർഗ് അന്തർ സംസ്ഥാന പാതയിൽ ചാവശ്ശേരി സ്കൂളിന് സമീപം തേക്കുമരം കടപുഴകി വീണു. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ കാറ്റിൽ വൻമരം വൈദ്യുതി ലൈനില്‍ വീണത്. സമീപത്തെ സ്കൂൾ വിദാർത്ഥികൾ പോയ സമയം ആയതിനാല വാഹനങ്ങൾ ഇല്ലാത്തതിനാൽ വൻ ദുരന്തമാണ് ഒഴിവായി. ഒരു മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. മട്ടന്നൂരിൽ നിന്ന് എത്തിയ ഫയർഫോഴ്സും സിവിൽ ഡിഫൻസ് അംഗങ്ങളും സന്നദ്ധ സംഘടന വളണ്ടിയർമാരും നാട്ടുകാരും ചേർന്നാണ് മരങ്ങൾ മുറിച്ചു നീക്കിയത്. ഈ മേഖലയിൽ വൈദ്യുതി മുടങ്ങി.