10 വിദ്യാർഥികൾക്കും രണ്ട് അധ്യാപകർക്കും രോഗം: ആറളം സ്കൂളിൽ12 പേർക്ക് മഞ്ഞപ്പിത്തം
ഇരിട്ടി : ആറളം ഗവ. ഹയർസെക്കൻഡറി
സ്കൂളിലെ 10 വിദ്യാർഥികൾക്കും രണ്ട് അധ്യാപകർക്കും ഉൾപ്പെടെ 13 പേർക്ക് മഞ്ഞപ്പിത്തം. ഒരാഴ്ച മുൻപ് രണ്ട് വിദ്യാർഥികൾക്കാണ് രോഗലക്ഷണം ശ്രദ്ധയിൽപ്പെട്ടത്. പിന്നിട് കൂടുതൽ പേരിലേക്ക് വ്യാപിക്കുകയായിരുന്നു. അധ്യാപകർക്കും രോഗം സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് മേഖലയിൽ പരിശോധനയും പ്രതിരോധപ്രവർത്തനങ്ങളും ഊർജിതമാക്കി.
സ്കൂളിലെ കിണറിലെയും സമീ പത്തെ ഹോട്ടലുകളിലെയും വീ ടുകളിലെയും കുടിവെള്ളം ശേ ഖരിച്ച് പരിശോധനയ്ക്ക് അയച്ചു. മേഖലയിൽ ക്ലോറിനേഷൻ നട ത്തി. മഞ്ഞപ്പിത്തത്തിനെതിരേ സ്വീകരിക്കേണ്ട പ്രതിരോധനട പടികളെക്കുറിച്ചുള്ള ലഘുലേ ഖകൾ എല്ലാ വീടുകളിലും വിത രണം ചെയ്തു.
ആറളം സ്കൂളിലെ 10 വിദ്യാർ ഥികൾക്കും ആറളത്തുനിന്ന് എടൂർ സ്കൂളിലേക്ക് പോകുന്ന - ഒരു വിദ്യാർഥിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. രണ്ട് അധ്യാപ കർക്കും സ്കൂളിന് സമീപത്തെ ഇ മറ്റ് രണ്ടുപേർക്കും രോഗം ബാ ധിച്ചു. സ്കൂളിലെ കിണർവെള്ള ത്തെക്കുറിച്ച് നേരത്തേതന്നെ സംശയം ഉയർന്നിരുന്നു. പ്രദേശത്തെ പൊതുചടങ്ങിൽ പങ്കെടുത്ത് അവിടെനിന്ന് ഭക്ഷണം കഴിച്ചവരിൽ കൂടുതൽപേർക്കും രോഗം പിടിപെട്ടതെന്ന പ്രാഥ മിക നിഗമനത്തിലാണ് ആരോഗ്യവകുപ്പ്. ഇതിന്റെ ഭാഗമായാണ് മേഖലയിലെ വീടുകളിൽനി ന്നുള്ള വെള്ളം ശേഖരിച്ച് പരി ശോധനയ്ക്ക് അയച്ചിരിക്കുന്നത്.
ശുചിത്വം പാലിക്കാനും രോഗം പടരാതിരിക്കാനുമുള്ള മുൻകരുതൽ സ്വീകരിക്കാനും പൊതുജനങ്ങളെ ബോധവ ത്കരിക്കാനും ശക്തമായ നടപടികൾ എടുത്തതായി കീഴ്ചള്ളി പ്രാഥമികാരോഗ്യകേന്ദ്രം അധികൃതർ അറിയിച്ചു