കസ്റ്റംസ് ചമഞ്ഞ് കണ്ണൂർ സ്വദേശിയുടെ 10 ലക്ഷം രൂപ തട്ടിയതായി പരാതി
പഴയങ്ങാടി. വാട്സ് ആപ്പ്കോളിൽ കസ്റ്റംസിൽ നിന്നാണ് വിളിക്കുന്നതെന്നും പാർസലിൽ വ്യാജ പാസ്പോർട്ടുകളും മറ്റും പിടികൂടിയിട്ടുണ്ടെന്ന് ഭീഷണിപ്പെടുത്തി 10 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു. ഏഴോം നരിക്കോട് സ്വദേശി കെ.എൻ.അനിലിൻ്റെ പരാതിയിലാണ് സൈബർ തട്ടിപ്പു സംഘത്തിനെതിരെ കേസെടുത്തത്.ഇക്കഴിഞ്ഞ 20 ന് രാവിലെ 9 മണിക്കാണ് പരാതിക്കാസ്പദമായ സംഭവം. വീഡിയോ കോൾ വഴി പരാതിക്കാരൻ്റെ ഫോണിൽ വിളിച്ച പ്രതികൾ ഡൽഹി കസ്റ്റംസിൽ നിന്നാണെന്ന് പറഞ്ഞ് ബുക്ക് ചെയ്ത പാർസലിൽ വ്യാജ പാസ്പോർട്ടും മറ്റും ഉണ്ടെന്നും പരാതിക്കാരൻ്റെ ബേങ്ക് അക്കൗണ്ടിലൂടെ കോടികളുടെ പണമിടപാട് നടന്നതായും സംഭവം സി ബി ഐ അന്വേഷിക്കുന്നുണ്ടെന്നും ബാങ്ക് അക്കൗണ്ടിലെ ബാക്കി തുക ലീഗലൈസ് ചെയ്യുന്നതിന് പത്ത് ലക്ഷം രൂപ അയക്കണമെന്ന് വിശ്വസിപ്പിച്ച് 10 ലക്ഷം രൂപ പരാതിക്കാരൻ്റെ ബേങ്ക്അക്കൗണ്ടു വഴിതട്ടിയെടുത്തുവെന്ന പരാതിയിലാണ് കേസെടുത്തത്.