കടപുഴകി വീണ മരങ്ങള്‍ എസ്.ഡി.പി.ഐ വളണ്ടിയര്‍ ടീം മുറിച്ച് നീക്കി.
കാക്കയങ്ങാട് : ശക്തമായ കാറ്റിലും മഴയിലും റോഡിലേക്കും, വീടിന് മുകളിലും കടപുഴകി വീണ മരങ്ങള്‍ മുഴക്കുന്ന് പഞ്ചായത്ത് അയ്യപ്പന്‍കാവ് 2-ാം വാര്‍ഡിലെ SDPI വളണ്ടിയര്‍ ടീം മുറിച്ച് നീക്കി. വിളക്കോട് അയ്യപ്പന്‍കാവ് റോഡില്‍ കടപുഴകി വീണ മരം മുറിച്ച് മാറ്റി ഗതാഗതം പുനസ്ഥാപിച്ചു. ആറളത്തെ വീടിന് മുകളിലേക്ക് വീണ മരവും SDPI പ്രവര്‍ത്തകര്‍ മുറിച്ച് നീക്കി. എസ്.ഡി.പി.ഐ മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് എ.പി മുഹമ്മദ്, വളണ്ടിയന്‍ ടീം ക്യാപ്റ്റന്‍ എസ്. സായിസ്, ബ്രാഞ്ച് പ്രസിഡന്റ് നവാസ് അയ്യപ്പന്‍കാവ്, നിയാസ് ചെങ്ങാടി, യൂ.വി യൂനുസ്, കെ.വി അഷീര്‍, സക്കീര്‍ പുഴക്കര തുടങ്ങിയവര്‍ നേതൃത്വം നല്കി.