മുണ്ടക്കൈ ഉരുൾപൊട്ടൽ: മരണസംഖ്യ 282 ആയി ഉയർന്നു
കല്പറ്റ: മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 282 ആയി. ഇതുവരെ നടത്തിയ തിരച്ചിലിൽ 173 മൃതദേഹങ്ങൾ കണ്ടെടുത്തു. ഇതിൽ 96 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. പോസ്റ്റ്മോർട്ടം ഉൾപ്പടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി. തിരച്ചിലിൽ 91 ശരീരഭാഗങ്ങളും ലഭിച്ചു.
അതേസമയം ദുരന്തമുഖത്തുൾപ്പെടെ ശക്തമായി തുടരുന്ന മഴ രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി നിൽക്കുകയാണ്. മുണ്ടക്കൈയുൾപ്പെടെയുള്ള നിരവധി പ്രദേശങ്ങളിൽ വീണ്ടും ഉരുൾപൊട്ടാനുള്ള സാധ്യതയുണ്ടെന്ന് ജില്ലാ കലക്ടർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.