ചീമേനി.ഓൺലൈൻ കമ്പനിയിൽ പാർടൈം ജോലി വാഗ്ദാനം നൽകി ടെലിഗ്രാം ആപ്പിൽജോയിൻ്റ് ചെയ്ത യുവാവിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത 4 പേർക്കെതിരെ പരാതിയിൽ പോലീസ് വഞ്ചനാകുറ്റത്തിന് കേസെടുത്തു. കയ്യൂർ ക്ലായിക്കോട് സ്വദേശിനന്ദനത്തിൽ എൻ.വി.വസന്തരാജിൻ്റെ പരാതിയിലാണ് മഹാരാഷ്ട്ര നവീമുംബെ സ്വദേശിയും ക്ലിയർ ടാപ് കമ്പനിയുടെ സി.ഇ.ഒ സുശാന്ത് മാലിക്, നവീമുംബെ സ്വദേശികളായ സ്നേഹ, കൃതിക, ദേവ് എന്നിവർക്കെതിരെ വഞ്ചന കുറ്റത്തിന് കേസെടുത്തത്. കഴിഞ്ഞ മാസം 15നും 24നുമിടയിൽ ടെലിഗ്രാം ആപ്പ് വഴി പരിചയപ്പെട്ട് ക്ലിയർ ടാപ്എന്ന കമ്പനിയിൽ പാർടൈം ജോലി വാഗ്ദാനം നൽകി പരാതിക്കാരനിൽ നിന്നും പലതവണ ഗൂഗിൾ പേ വഴിയും ബേങ്ക് അക്കൗണ്ട് വഴിയും പ്രതികളുടെ അക്കൗണ്ടുകളിലേക്ക് 28,38713 രൂപ അയച്ചുകൊടുക്കുകയും പിന്നീട് ജോലിയോ നൽകിയ പണമോതിരിച്ചുനൽക്കാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.