പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരണപ്പെട്ടു.
വാളാട് കാഞ്ഞായ് വീട്ടിൽ ഹാജറ(42)യാണ് മരണപ്പെട്ടത്. വീട്ടിൽ വെച്ച് പൊള്ളലേറ്റതിനെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാ യിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഭർത്താവ് കാഞ്ഞായ് വീട്ടിൽ മുനീറിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മക്കൾ; ആഷിക്, അഫ്സൽ, മുഹമ്മദ് അമീൻ