സിങ്കപ്പൂരിൽജോലി വാഗ്ദാനം നൽകി ഇരിട്ടി സ്വദേശിയുടെ മൂന്ന് ലക്ഷം തട്ടിയെടുത്തതായി പരാതി
ഇരിട്ടി: ജോലി വാഗ്ദാനം നൽകി യുവാവിൽ നിന്നും പണം തട്ടിയെടുത്ത രണ്ടു പേർക്കെതിരെ കേസ്.എടൂർ പായം സ്വദേശി വേഴപ്പറമ്പിൽ ബിജു അഗസ്റ്റിൻ്റെ പരാതിയിലാണ് കൊല്ലം തേവള്ളി തോപ്പിൽ കടവിൽ എസ്.ജെ. ഇൻ്റർനാഷണൽ സ്ഥാപനം നടത്തുന്ന ജിതിൻ ജി. ജേക്കബ്, മേരി എന്നിവർക്കെതിരെ വഞ്ചനാകുറ്റത്തിന് കേസെടുത്തത്.ഇക്കഴിഞ്ഞ എപ്രിൽ മൂന്ന് മുതൽ ജൂലായ് വരെയുള്ള കാലയളവിൽസിങ്കപ്പൂരിലേക്ക് ജോലി വാഗ്ദാനം നൽകി യുവാവിൽ നിന്നും നേരിട്ടും ബേങ്ക് അക്കൗണ്ട് വഴിയും ഒന്നാം പ്രതിക്ക് മൂന്ന് ലക്ഷത്തി രണ്ടായിരം രൂപ നൽകിയ ശേഷം ജോലിയോ കൊടുത്ത പണമോതിരിച്ചുനൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്