കാസർകോട്: ആദൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ദേലംമ്പാടി പഞ്ചിക്കലിൽ എസ്‌വി സ്കൂൾ വരാന്തയിൽ ഒരു വയസ്സു പ്രായം തോന്നിക്കുന്ന പെൺകുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ ഉച്ചയോടെയാണ് സ്കൂൾ വരാന്തയിൽ നിന്നും കുഞ്ഞിന്റെ കരച്ചിൽ കേട്ട് നാട്ടുകാർ അന്വേഷിച്ചെത്തിയത്. വിവരമറിഞ്ഞ് ആദൂർ പോലീസ് സ്ഥലത്തെ കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിനെ ഉപേക്ഷിച്ചവരെ കണ്ടെത്താനുള്ള അന്വേഷണവും ആരംഭിച്ചു