ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിൽ തീ പിടിച്ചു: ഡ്രൈവറുടെ മനസാന്നിധ്യം രക്ഷയായി, യാത്രക്കാര്‍ സുരക്ഷിതര്‍
ആലുവ: ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍സി ബസിൽ തീപിടിച്ചു. അങ്കമാലിയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസിലാണ് സംഭവം. ബോണറ്റിൽ ആദ്യം പുകയുയർന്നപ്പോൾ തന്നെ ഡ്രൈവര്‍ ബസ് റോഡരികിലേക്ക് മാറ്റിനിര്‍ത്തി യാത്രക്കാരെ പുറത്തിറക്കി. ബസിനകത്ത് 38 യാത്രക്കാരാണ് ഉണ്ടായിരുന്നത്. പിന്നീട് ഫയർ ഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. അപ്പോഴേക്കും തീ ആളിത്തുടങ്ങിയിരുന്നു. ബസ് ഡ്രൈവർ മനസാന്നിധ്യത്തോടെ ഇടപെട്ടതിനാൽ ആളപായമോ ആർക്കും പരിക്കേൽക്കുകയോ ഉണ്ടായില്ല. യാത്രക്കാർക്ക് ബദൽ സംവിധാനം ഒരുക്കുമെന്ന് കെഎസ്ആർടിസി അറിയിച്ചു.