മാനന്തവാടി തോണിച്ചാൽ ഇരുമ്പ് പാലത്തിന് സമീപംവെച്ച് നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് റോഡരികിലേക്ക്തെന്നിമാറി; വൻ ദുരന്തം ഒഴിവായി

മാനന്തവാടി തോണിച്ചാൽ ഇരുമ്പ് പാലത്തിന് സമീപംവെച്ച് നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് റോഡരികിലേക്ക്തെന്നിമാറി; വൻ ദുരന്തം ഒഴിവായി

മാനന്തവാടി: മാനന്തവാടി തോണിച്ചാൽ ഇരുമ്പ് പാലത്തിന് സമീപംവെച്ച് നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് റോഡരികിലേക്ക്

തെന്നിമാറി വൻ ദുരന്തം ഒഴിവായി.
മാനന്തവാടിയിൽ നിന്നും തലശ്ശേരിക്ക് വൈകിട്ട് 5.30ന് സർവ്വീസ് നടത്തുന്ന തലശ്ശേരി ഡിപ്പോയുടെ ഫാസ്റ്റ് പാസഞ്ചർ ബസ്സാ ണ് അപകടത്തിൽപ്പെട്ടത്. എതിരെ വന്ന സ്വകാര്യ ബസ്സിന് അരിക് നൽകുമ്പോഴാണ് റോഡിൽ നിന്നും ബസ് തെന്നിമാറിയത്. ബസിൽ യാത്രക്കാരുണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ല