ഫലസ്തീൻ പ്രദേശങ്ങളിലെ ഇസ്രയേൽ അധിനിവേശം നിയമവിരുദ്ധമെന്ന് അന്താരാഷ്ട്ര നീതി ന്യായ കോടതി

ഫലസ്തീൻ പ്രദേശങ്ങളിലെ ഇസ്രയേൽ അധിനിവേശം നിയമവിരുദ്ധമെന്ന് അന്താരാഷ്ട്ര നീതി ന്യായ കോടതി



പലസ്തീൻ പ്രദേശങ്ങളിലെ ഇസ്രയേൽ അധിനിവേശം നിയമവിരുദ്ധമെന്ന് അന്താരാഷ്ട്ര നീതി ന്യായ കോടതി. വെസ്റ്റ് ബാങ്കിലെയും കിഴക്കൻ ജറുസലേമിലെയും കടന്നുകയറ്റം അവസാനിപ്പിക്കണമെന്ന് അന്താരാഷ്ട്ര നീതി ന്യായ കോടതി വ്യക്തമാക്കി. അന്താരാഷ്ട്ര നീതി ന്യായ കോടതി ഇതാദ്യമാണ് അഞ്ച് പതിറ്റാണ്ടിലേറെ ചരിത്രമുള്ള ഇസ്രയേൽ പലസ്തീൻ വിഷയത്തിൽ അഭിപ്രായം പറയുന്നത്. യുഎൻ പൊതുസഭയുടെ അഭ്യർത്ഥന പ്രകാരം ആണ് അന്താരാഷ്ട്ര നീതി ന്യായ കോടതി വിഷയം പരിഗണിച്ചത്.

വിഷയം പരിഗണിച്ച് 15 ജഡ്ജിമാരുടെ സംഘമാണ് അഭിപ്രായം രേഖപ്പെടുത്തിയത്. ഇസ്രയേലിൻ്റെ നയങ്ങൾ പലസ്തീൻ പിടിച്ചടക്കുന്നതിന് തുല്യമാണെന്നും അധിനിവേശ പ്രദേശത്ത് ആസൂത്രിതമായി പലസ്തീനികൾക്കെതിരെ വിവേചനം കാണിക്കുന്നതായും അന്താരാഷ്ട്ര നീതി ന്യായ കോടതി കണ്ടെത്തി. വെള്ളിയാഴ്ചയാണ് അന്താരാഷ്ട്ര നീതി ന്യായ കോടതിയുടെ നിരീക്ഷണം. 1967 മുതൽ പാലസ്തീനിലെ ഇസ്രയേൽ നിയന്ത്രിത മേഖലയിലെ പ്രവർത്തനങ്ങളും വിലയിരുത്തിയ ശേഷമാണ് കോടതിയുടെ ഇത്തരമൊരു പ്രതികരണം.