മുണ്ടക്കൈയിലെ ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു; നാളെ പുലർച്ചെ പുനരാരംഭിക്കും


മുണ്ടക്കൈയിലെ ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു; നാളെ പുലർച്ചെ പുനരാരംഭിക്കും

.


മുണ്ടക്കൈയിലെ ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു;  നാളെ പുലർച്ചെ പുനരാരംഭിക്കും
വയനാട്: മുണ്ടക്കൈയിലെ രക്ഷാപ്രവർത്തനം അവസാനിപ്പിച്ചു. നാളെ പുലർച്ചെ തിരച്ചിൽ പുനഃരാരംഭിക്കുമെന്നാണ് റിപ്പോർട്ട്. രാത്രിയായതോടെ രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നു.  ഇന്ന്  പുലർച്ചെയുണ്ടായ ദുരന്തത്തിൽ ഇതുവരെ 120 പേർ മരിച്ചതായാണ് വിവരം. ഇത് ഇനിയും ഉയർന്നേക്കും.  നിരവധി പേർ മണ്ണിനടിയിൽ കുടുങ്ങികിടക്കുകയാണ്. 100 ഓളം അളുകളെക്കുറിച്ച് വിവരമില്ല. മരണ സംഖ്യ ഇനിയും ഉയരാനാണ്  സാധ്യത. രക്ഷാ പ്രവർത്തനത്തിന് കൂടുതൽ സൈനികർ എത്തുന്നു.

വടം ഉപയോഗിച്ചും ചൂരൽമലയിൽ നിന്ന് മുണ്ടക്കൈയിലേക്ക് സൈന്യം താൽക്കാലിക പാലം നിർമിച്ചുമാണ് രക്ഷാപ്രവർത്തനം നടത്തിയത്. ചൂരൽമലയിൽ പരിക്കേറ്റവരെ ഹെലികോപ്റ്റർ വഴി ആശുപത്രിയിലെത്തിച്ചിരുന്നു.


പുലർച്ചെ ഒരു മണിയോടെ കനത്ത മഴയ്ക്കിടെയാണ് മുണ്ടക്കൈ ടൗണിൽ ആദ്യ ഉരുൾപൊട്ടലുണ്ടായത്. രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ 4 മണിയോടെയാണ് ചൂരൽമല സ്കൂളിനു സമീപം രണ്ടാമത്തെ ഉരുൾപൊട്ടലുണ്ടായത്. നിരവധിപേർ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നുണ്ട്. കനത്ത മഴ തുടരുകയാണ്. ഉരുൾപൊട്ടലിൽ നിരവധി വീടുകൾ ഒലിച്ചുപോയി. ചൂരൽമലയിൽ നിന്ന് മുണ്ടക്കൈ ഭാഗത്തേക്കുള്ള പാലം ഒലിച്ചു പോയതിനാൽ അവിടേക്ക് എത്താൻ സാധിക്കാത്ത സ്ഥിതിയാണ്. ദേശീയ ദുരന്ത നിവാരണ സേന (എന്‍ഡിആര്‍എഫ്) യുടെ 20 അംഗ സംഘം മുണ്ടക്കൈയിലേക്ക് പോയിട്ടുണ്ട്. പാലം തകര്‍ന്നതിനാല്‍ കൂടുതല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് അവിടേക്ക് എത്തിച്ചേരാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. നിരവധി വാഹനങ്ങള്‍ ഒലിച്ചുപോയി. ചൂരല്‍മല ടൗണിന്റെ ഒരു ഭാഗം ഒലിച്ചുപോയി.