കണ്ണൂരിൽ ഇന്ന് യെല്ലോ അലർട്ട്; നാളെ ഓറഞ്ച്
കണ്ണൂർ : സംസ്ഥാനത്ത് ഇന്ന് കനത്ത മഴക്ക് സാധ്യതയില്ലെന്ന് കാലാവസ്ഥ പ്രവചനം. എന്നാൽ നാളെ കേരളത്തിൽ വീണ്ടും മഴ ശക്തമാകാൻ മുന്നറിയിപ്പുണ്ട്.
ഇന്ന് രണ്ട് ജില്ലകളിൽ മാത്രം യെല്ലോ അലർട്ട് ആണെങ്കിൽ നാളെ 2 ജില്ലകളിൽ അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ടും 3 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ന് കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് ഉള്ളത്. നാളെ ഈ 2 ജില്ലകളിലും ഓറഞ്ച് അലർട്ടും കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടുമായിരിക്കും.