കുമളിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ദാരുണ അപകടം: യാത്രക്കാരന് ദാരുണാന്ത്യം
ഇടുക്കി: കുമളിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറിലുണ്ടായിരുന്നയാൾ അപകടത്തിൽ മരിച്ചു. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. കുമളി 66ാം മൈലിന് സമീപം ഇന്ന് രാത്രിയോടെയാണ് സംഭവം. ഫയര്‍ ഫോഴ്സ് സ്ഥലത്തെത്തി തീയണച്ചപ്പോഴാണ് കാറിനുള്ളിൽ ആളുള്ളതായി വ്യക്തമായത്. രണ്ട് പേര്‍ കാറിലുണ്ടെന്നായിരുന്നു ആദ്യത്തെ സംശയം. പിന്നീട് ഒരാൾ മാത്രമേയുള്ളൂവെന്ന് സ്ഥിരീകരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.