റീല്‍സ് എടുക്കുന്നതിനിടെ വെള്ളച്ചാട്ടത്തിലേക്ക് വീണു; വ്‌ളോഗര്‍ക്ക് ദാരുണാന്ത്യം
റീല്‍സ് ചിത്രീകരിക്കുന്നതിനിടെ ഇന്‍ഫ്‌ലുവന്‍സറും വ്‌ളോഗറുമായ ആന്‍വി കാംദാര്‍ (26) വെള്ളച്ചാട്ടത്തില്‍ വീണു മരിച്ചു. 300 അടി താഴ്ച്ചയുള്ള മഹാരാഷ്ട്രയിലെ റായ്ഗഡിലുള്ള കുംഭെ വെള്ളച്ചാട്ടത്തിലേക്കാണ് ആന്‍വി വീണത്. ചൊവാഴ്ച രാവിലെ 10.30 ഓടെയായിരുന്നു അപകടം.
വെള്ളച്ചാട്ടത്തിനിടയിലെ വിള്ളലിനുള്ളിലേക്ക് ആയിരുന്നു ആന്‍വി വീണത്. ഉടന്‍ രക്ഷാപ്രവര്‍ത്തകര്‍ എത്തിയെങ്കിലും പ്രദേശത്ത് പെയ്ത കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തെ കാര്യമായി ബാധിച്ചു. ആറ് മണിക്കൂറോളം നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ഒടുവിലാണ് ആന്‍വിയെ പുറത്തെത്തിച്ചത്.
വീഴ്ചയില്‍ ഗുരുതരമായി പരുക്കേറ്റ ആന്‍വിയെ മനഗോണ്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. മണ്‍സൂണ്‍ ടൂറിസത്തിന്റെ ഭാഗമായി നിരവിധ വ്‌ലോഗുകളും റീലുകളുമാണ് മുംബൈ സ്വദേശിനിയായ ആന്‍വി ചെയ്തിരുന്നത്.