വിവാഹ വാഗ്ദാനം നൽകി പീഡനം; ഒളിവിലായിരുന്ന മധ്യവയസ്കൻ പിടിയിൽ


വിവാഹ വാഗ്ദാനം നൽകി പീഡനം; ഒളിവിലായിരുന്ന മധ്യവയസ്കൻ പിടിയിൽ


മാനന്തവാടി: വിവാഹ വാഗ്ദാനം ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ മധ്യവയസ്കനെ പൊലീസ് അറസ്റ്റ് ചെയ്തു. പേരിയ വരയാൽ മുക്കത്ത് വീട്ടിൽ ബെന്നി (45) യെയാണ് മാനന്തവാടി പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ പരാതി പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരവെ ഒളിവിൽ പോയ ബെന്നിയെ കണ്ണൂരിൽ നിന്നാണ് അന്വേഷണ സംഘം പിടികൂടിയത്. 

ഇയാൾ മുൻപും നിരവധി കേസുകളിൽ പ്രതിയാണ്. ഇൻസ്‌പെക്ടർ എസ് എച്ച് ടിഎ അഗസ്റ്റിന്റെ നേതൃത്വത്തിൽ എസ് ഐ സോബിൻ , എ എസ് ഐ സജി, സീനിയർ സിവിൽ പൊലീസ് ഓഫീസർ അബ്ദുൾ അസീസ്, റാംസൺ, സിവിൽ പൊലീസ് ഓഫീസർമാരായ സുനിത, അനിൽകുമാർ തുടങ്ങിയവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.