വഴിത്തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ഏഴ് വര്‍ഷം കഠിന തടവ്


വഴിത്തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ഏഴ് വര്‍ഷം കഠിന തടവ്


കോഴിക്കോട്: വഴി തര്‍ക്കവുമായി ബന്ധപ്പെട്ട് യുവാവിനെ കത്തി ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ  പ്രതിയെ കോടതി ശിക്ഷിച്ചു. കോഴിക്കോട് അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്റ് സെഷന്‍സ് ജഡ്ജി എന്‍.ആര്‍ കൃഷ്ണകുമാറാണ് കേസിലെ പ്രതി ചാക്കോ (59) എന്ന കുഞ്ഞപ്പനെതിരായ വിധി പ്രസ്താവിച്ചത്. പ്രതിക്ക് ഏഴ് വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. 

കൊയിലാണ്ടി ചെമ്പനോട പുഴയോരത്ത് 2020 നവംബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പുഴയോരത്തെ വഴിയില്‍ വെച്ച് ജെ.സി.ബി ഉപയോഗിച്ച് കല്ലുകള്‍ മാറ്റി വഴി നന്നാക്കുകയായിരുന്ന തോമസിന്റെ മകന്‍ ഷിജോ (38) എന്ന ഉണ്ണിയെ ചാക്കോ ആക്രമിക്കുകയും കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു. പെരുവണ്ണാമൂഴി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്ന് എസ്.എച്ച്.ഒ ആയിരുന്ന ദിനേശ് കോറോത്ത് ആണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എന്‍. ഷംസുദ്ധീന്‍, അഡ്വ. എന്‍. രശ്മി റാം എന്നിവര്‍ ഹാജരായി.