ചക്കരക്കൽ. സൗഹൃദം ഉപേക്ഷിച്ച വിരോധത്തിൽ ഭർതൃമതിയുടെ വീട്ടിലെ കിടപ്പുമുറിയിൽ അതിക്രമിച്ച് കയറി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി യുവതിയുടെ ദേഹത്ത് ആസിഡ് ഒഴിച്ച യുവാവിനെതിരെ പരാതിയിൽകേസ്

ഭർതൃമതിയുടെ ദേഹത്ത് ആസിഡ് ഒഴിച്ച യുവാവിനെതിരെ കേസ്

ചക്കരക്കൽ. സൗഹൃദം ഉപേക്ഷിച്ച വിരോധത്തിൽ ഭർതൃമതിയുടെ വീട്ടിലെ കിടപ്പുമുറിയിൽ അതിക്രമിച്ച് കയറി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി യുവതിയുടെ ദേഹത്ത് ആസിഡ് ഒഴിച്ച യുവാവിനെതിരെ പരാതിയിൽകേസ്. ഭർതൃമതിയായ 48 കാരിയുടെ പരാതിയിലാണ് മുഴപ്പാല മാമ്പസ്വദേശിയായ സുജിത്തിനെതിരെ ചക്കരക്കൽ പോലീസ് കേസെടുത്തത്.ഈ മാസം ഒന്നാം തീയതി ഉച്ചക്ക് രണ്ടു മണിക്കായിരുന്നു പരാതിക്കാസ്പദമായ സംഭവം. യുവാവുമായി അടുപ്പത്തിലായിരുന്ന ഇവർ ബന്ധം തുടരാത്തതിലുള്ള വിരോധത്തിൽ കിടപ്പുമുറിയിൽ അതിക്രമിച്ചു കയറിയായിരുന്നു അക്രമം.കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.